തോപ്പുംപടി: കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ മഴക്കാലരോഗ ബോധവത്കരണ ക്ളാസ് നടത്തി. കരുവേലിപ്പടി ഗവ. ആശുപത്രിയിൽ നടന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികൾക്ക് മാസ്കും സാനിറ്റൈസറും നൽകി. നഗരസഭാംഗം വൽസല ഗിരീഷ്, കെ.ഡി. ദീപക്, മിന്നു മാത്യു, കൊച്ചുകുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു.