കോലഞ്ചേരി: ചൂണ്ടി, രാമമംഗലം റോഡിന് ശാപമോക്ഷമില്ല. കുടിവെള്ള പൈപ്പിടാനായി വാട്ടർ അതോറിറ്റി ഓഫീസ് മുതൽ ചൂണ്ടി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഒരു വശം മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്. പൈപ്പിടൽ കഴിഞ്ഞ് പൊതുമരാമത്ത് വകുപ്പാണ് റോഡ് ടാർ ചെയ്യേണ്ടത്. എന്നാൽ നാളിതു വരെയായി ടാറിംഗിന്റെ പ്രാഥമിക നടപടികളിലേയ്ക്ക് പോലും നീങ്ങിയിട്ടില്ല. ടാറിംഗിനായി പണമടച്ചതായാണ് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്. നേരത്തെ രാമമംഗലം പുഴയിൽ നിന്നും വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകൾ സ്ഥാപിച്ച് റോഡ് ടാർ ചെയ്തത്. ടാർ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഡിസ്ട്രിബ്യൂഷൻ ലൈനിനായാണ് പൊളിച്ചത്. മഴക്കാലമായതോടെ കാൽ നട യാത്ര പോലും ദുഷ്‌ക്കരമാക്കി റോഡ് തോടു പോലെയാണ്. വാഹനങ്ങൾ പോകുമ്പോൾ ചെളി വെള്ളെ തെറിക്കുന്നതിനാൽ ഈ വഴിയുള്ള യാത്ര ഇരു ചക്ര വാഹന യാത്രികരും ഒഴിവാക്കുകയാണ്.