ആലുവ: സംസ്ഥാന സർക്കാരിന്റെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ മുസ്ലീം ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.എ. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റനീഫ് അഹമ്മദ് പഞ്ചായത്ത് അംഗം സാഹിദ അബ്ദുൾ സലാം, സഹകരണ ബാങ്ക് മെമ്പർ ഇ.എം. ഇസ്മായിൽ, ഹുസൈൻ കുന്നുകര, അൻസാർ ഗ്രാൻഡ്, റസാഖ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.