തൃക്കാക്കര :ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽപത്ത് കുട്ടികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. ചടങ്ങിൽ പി .രാജീവ് ലാപ്പ്ടോപ്പ് വിതരണ ഉത്‌ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എൻ.എ മണി അദ്ധ്യക്ഷത വഹിച്ചു. പി .എ അബ്ദുൾ സമദ്.എ.ജെ ഇഗ്നേഷ്യസ്, പി .എം ലളിത,പി.വി ഷാജി എന്നിവർ സംസാരിച്ചു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ പഠനം പ്രതിസന്ധിയിലായ ബാങ്കിലെ അംഗങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.