മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പി.പി. എസ്തോസ് അനുസ്മരണ ദിനാചരണം നടത്തും. എം. പി, എം. എൽ. എ, മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ, നഗരസഭാ ചെയർമാന്മാരുടെ ചേംബർ ഒഫ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പി.പി. എസ്തോസിന്റെ 32-ാമത് അനുസ്മരണ ദിനാചരണമാണ് നടത്തുന്നത്. വൈകിട്ട് ആറിന് ഏരിയാ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ അനുസ്മരണ പ്രഭാഷണം നടത്തും.