മൂവാറ്റുപുഴ: വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജേൺ ഡിസ്ക്റ്റ് VI ന്റെ കീഴിൽ പൊതുസാമൂഹിക രംഗത്തെ മുപ്പത്തിരണ്ടോളം പേരെ കോർത്തിണക്കി പോത്താനിക്കാട് ഡയമണ്ട്‌സ് എന്ന പേരിൽ ലയൺസ് ക്ലബ്ബ് ആരംഭിച്ചു .റീജേണൽ ഡയറക്ടർ വൈസ്‌മെൻ അഡ്വ: ബാബു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. 'സേവനം മനവരാശിയുടെ നൻന്മക്കായ് ' എന്ന വാക്യം ഉയർത്തിപ്പിടിച്ച് പൊതു സമുഹ്യത്തിന്റെ നന്മ ലക്ഷ്യമാക്കി എല്ലാ തലങ്ങളിലും ഇടപെടലുകൾ നടത്തുകയെന്നതാണ് വൈസ്‌മെൻ ക്ലബ്ബുകളുട ലക്ഷ്യം. പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണി റിജേണൽ സെക്രട്ടറി വൈസ്‌മെൻ സി .എം കയസ് നടത്തി.ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനരോഹണം ഡിസ്ട്രിക്റ്റ് ഗവർണർ വൈസ്‌മെൻ ഡോ:ജേക്കബ്ബ് എബ്രഹാം നടത്തി .ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് ജോസഫ് കൗമാരിയിൽ ,സെക്രട്ടറി പോൾ സി ജോക്കബ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ ടീം ചുമതലയേറ്റു.റിജേണൽ ട്രഷറർ വൈസ്‌മെൻ സുനിൽ ജോൺ ,വൈസ് മെൻ ജോസഫ് ,വൈസ് മെൻ ജോർജ് വെട്ടിക്കുഴി , സുരേഷ് കെ.എസ് , ജയിംസ് കീർത്തി ,സജി പേയക്കൽ തുടങ്ങിയവരുടെ പങ്കെടുത്തു.