bank
ഏനാനല്ലൂർ സർവീസ് സഹകരണ ബാങ്ക് നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകുന്ന ടെലിവിഷനുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമി ജോൺ നിർവഹിക്കുന്നു

മൂവാറ്റുപുഴ:ഏനാനല്ലൂർ സർവീസ് സഹകരണ ബാങ്ക് നിർദ്ധന വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു.ആയവന ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 7 സ്‌കൂളുകളിലെ നിർധനരായ കുട്ടികൾക്കാണ് ബാങ്ക് ടി.വികൾ നൽകിയത്.ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്കാണ് ടി.വി നൽകിയത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോമി ജോൺ ടി.വി കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻ ബാങ്ക് പ്രസിഡന്റുമാരായ ജീമോൻ പോൾ, വി എൽ ലൂയിസ്, ബാങ്ക് ബോർഡ് മെമ്പർമാരായ ജോജോ ജോസഫ്,ജോസ് പോൾ, എം. എം അലിയാർ, പി. കെ .ജലീൽ,റാണി റെജി ,സെക്രട്ടറി ഇൻ ചാർജ് അമ്പിളി ആർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.