കൊച്ചി : കാഴ്ചയ്ക്ക് ഭംഗിയേകുന്ന ഗ്ലാസ് ഡോറുകൾ നഗരങ്ങളിലേതുപോലെ നാട്ടിൻപുറങ്ങളിലും ഇപ്പോൾ ട്രെൻഡാണ്. ഓഫീസുകളിൽ ഭൂരിഭാഗവും ഗ്ളാസ് ഡോറാണ്. എന്നാൽ വീടുകളിലും ഓഫീസുകളിലേക്കും ഗ്ളാസ് ഡോറുകൾ തിരഞ്ഞെടുക്കുമ്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാറില്ലെന്നതിന് തെളിവാണ് ഇന്നലെ പെരുമ്പാവൂരിൽ നടന്ന അപകടം. ഡോറുകൾക്കും മറ്റും ഏറ്റവും നല്ലത് ബസുകളുടെ മുന്നിലുപയോഗിക്കുന്ന ടഫൻഡ് ഗ്ലാസ് ആണ്. പൊട്ടിയാലും കൽക്കണ്ടത്തുണ്ട് പോലെ പൊടിഞ്ഞുവീഴുന്ന ടഫന്റ് ഗ്ളാസ് തുളഞ്ഞുകയറിയുള്ള അപകടമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തുന്നു. സാധാരണ ഗ്ളാസിനേക്കാൾ മൂന്നിരട്ടി വിലയാണെന്നതാണ് ടഫൻഡ് ഗ്ലാസ് വയ്ക്കുന്നതിൽ നിന്ന് കെട്ടിട ഉടമകളെ പിന്തിരിപ്പിക്കുന്നത്.
സാധാരണ ഗ്ലാസ്
ഏങ്ങനെ പൊട്ടുമെന്ന് മനസിലാക്കാൻ പറ്റില്ല
കൂർത്ത അഗ്രം അപകടം ഉണ്ടാക്കും
ചെലവ് കുറവ്
പണിതെടുക്കാൻ സമയലാഭം
ടഫൻഡ് ഗ്ലാസ്
ചെലവ് കൂടുതൽ
അപകടമുണ്ടാക്കില്ല
കൽക്കണ്ടത്തരി പോലെ പൊടിഞ്ഞുവീഴും
പണിതെടുക്കാൻ സമയമെടുക്കും