•കേരള ടൂറിസം വകുപ്പിന്റെ ഏറ്റവും ഉയർന്ന അംഗീകാരം

കൊച്ചി:ഡോ.എ.വി അനൂപ് നയിക്കുന്ന എ.വി.എ ഗ്രൂപ്പിന് കീഴിലുള്ള സഞ്ജീവനം ആയുർവേദ ഹോസ്പിറ്റലിന് കേരള ടൂറിസം വകുപ്പിന്റെ 'ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ'.

ടൂറിസം വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന ആയുർവേദ ആശുപത്രികൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണിത്. ആയുർ ഡയമണ്ട് സ്റ്റാർ ക്ലാസിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ ആണ് സഞ്ജീവനം.

അതിവിദഗ്ദ്ധരായ ഡോക്ടർമാർ, ഉന്നത നിലവാരമുള്ള ചികിത്സാ പദ്ധതികളും ഔഷധങ്ങളും, വൃത്തിയുള്ളതും, ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം, അത്യാധുനികവും, ഉപഭോക്തൃ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങൾ, എന്നിങ്ങനെ ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സഞ്ജീവനം ആയുർവേദ ഹോസ്പിറ്റലിന്റെ പ്രവർത്തനം.

ഏറ്റവും മികച്ച ആയുർവേദ ചികിത്സ ലഭ്യമാക്കാൻ സഞ്ജീവനത്തിലെ ഡോക്ടർമാരും സംഘവും കാഴ്ചവെക്കുന്ന ആത്മസമർപ്പണത്തിനുള്ള അംഗീകാരമാണിതെന്ന് എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.എ. വി അനൂപ് പറഞ്ഞു.

മറ്റു പാരമ്പര്യ രീതികളായ നാച്ചുറോപ്പതി, യോഗ, എന്നിവയും ഫിസിയോ തെറാപ്പി, മോഡേൺ ഡയഗ്നോസിസ് എന്നിവ സംയോജിപ്പിച്ചു ആരോഗ്യ സൗഖ്യത്തിനുള്ള സമാനതകളില്ലാത്ത ചികിത്സാ രീതിയാണ് സഞ്ജീവനത്തിന്റെ സവിശേഷത. അഞ്ച് ആയുർവേദ ചികിത്സാ വിഭാഗത്തിലൂടെയുള്ള ചികിത്സയും ഓരോ അതിഥിക്കും അനുയോജ്യമായ വിധം സഞ്ജീവനം തന്നെ ഔഷധങ്ങൾ തയ്യാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അലോപ്പതി സ്പെഷ്യലിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, മികച്ച പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.

അത്യാധുനിക ഫിറ്റ്നസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഇ-ലൈബ്രറി, മിനി സിനിമതീയേറ്റർ, യോഗ സെന്ററുകൾ, വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ റസ്റ്റോറന്റുകൾ, റിക്രിയേഷൻ സെന്ററുകൾ, വിശാലമായ മുറികൾ എന്നിവയും സഞ്ജീവനത്തിന്റെ മികവുകളാണ്.