കൊച്ചി: ക്വാറെന്റൈൻ സൗകര്യം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിക്ക് മണിക്കൂറുകളോളം തെരുവിൽ അലയേണ്ട അവസ്ഥ ഉണ്ടാക്കിയ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ഉദയംപേരൂർ മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി.
മണ്ഡലം പ്രസിഡന്റ് പി.ബി.ഹണീഷ് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ പ്രസിഡന്റ് പി.സി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ്, വിഷ്ണു പനച്ചിക്കൽ, പി.എസ്.ജോബിഷ്, ടി.എൻ.നിമിൽരാജ്, കെ.ടി.രാജേന്ദ്രൻ, എസ്.പി.സിജീഷ്, വിനീഷ് തുടങ്ങിയവർ സംസാരിച്ചു.