കൊച്ചി: കൊവിഡിന് ശേഷം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഉള്‍പ്പെടെ വില വീണ്ടും കുത്തനെ ഇടിഞ്ഞേക്കും എന്നാണ് വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ പേര്‍ തയ്യാറായേക്കും എന്നും സൂചനയുണ്ട്.
പ്രോപ്പര്‍ട്ടികള്‍ക്ക് വില കുറഞ്ഞേക്കും എന്നതിനാല്‍ ഇതാണ് വസ്തു വാങ്ങുന്നതിന് അനുയോജ്യ സമയം എന്ന് ഈ രംഗത്തുള്ളവര്‍ കരുതുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടും.
കൊവിഡ് വാക്‌സിന്‍ കണ്ടു പിടിയ്ക്കും എന്നു കരുതുന്ന 2021 ഓടെ കൊമേഴ്‌സ്യല്‍ സ്‌പേസുകള്‍ക്ക് ഡിമാന്‍ഡ് ഉയരുമെന്നാണ് കരുതുന്നത്.എന്നാല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളുടെ പ്രതിസന്ധി തുടര്‍ന്നേക്കാനാണ് സാധ്യത.കൊവിഡ് പ്രതിസന്ധി കാരണമുള്ള ലോക്ക് ഡൗണ്‍ വാണിജ്യ കെട്ടിടങ്ങളുടെ വാടക മുടങ്ങുന്നതിനുള്‍പ്പെടെ ഇടയാക്കിയിട്ടുണ്ട്.മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നതും, ഇപ്പോള്‍ ഈ രംഗത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.റീട്ടയ്ല്‍ സ്‌പെയ്‌സുകള്‍ക്ക് 20-25 ശതമാനം വില ഇടിവുണ്ടായേക്കും എന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കരുതുന്നു.