കൊച്ചി:ഉപഭോക്താക്കൾക്ക് പുതിയ സേവനം ലഭ്യമാക്കി ഐ.സി.ഐ.സി.ഐ ബാങ്ക്.ശമ്പള അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് തത്സമയം ഓവര്‍ ഡ്രാഫ്റ്റ് ലഭ്യമാക്കുന്ന 'ഇൻസ്റ്റാ ഫ്‌ളെക്‌സി കാഷ്' സൗകര്യമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.ബാങ്കിന്റെ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം വഴി കടലാസ് രഹിതമായാണ് ഓവര്‍ ഡ്രാഫ്റ്റ് അനുമതി ലഭിക്കുക.ശാഖ സന്ദര്‍ശിക്കാതെ എവിടെ നിന്നും ഒ.ഡിക്ക് അപേക്ഷിക്കാം. നാല്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ഇതിന് അനുമതി ലഭിക്കും.
അക്കൗണ്ട് ഉടമയുടെ ശമ്പളത്തിന്റെ മൂന്നിരട്ടിവരെയാണ് ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുകയെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇടപാടുകാരൻ ഉപയോഗിക്കുന്ന തുകയ്ക്കാണ് പലിശ ഈടാക്കുക.ഓരോ മാസവും പലിശയടച്ചുകൊണ്ട് സൗകര്യപ്രദമായുള്ള തിരിച്ചടവാണ് അനുവദിച്ചിരിക്കുന്നത്. ഓരോ വർഷവും ഓട്ടോമാറ്റിക്കായി ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം പുതുക്കാം.