കൊച്ചി: നിർമാണ മേഖലയിലെ ഗുണ നിലവാര തകർച്ചയുടെ ഫലമാണ് പെരുമ്പാവൂർ ബാങ്കിലെ വാതിലിന്റെ ചില്ലുപാളി പൊട്ടിവീണു സ്ത്രീയുടെ മരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ആർക്കിടെക്ട്സ് കേരള ഘടകം ചെയർമാൻ എൽ. ഗോപകുമാർ പറഞ്ഞു.
നിർമാണ രംഗത്തും വ്യാജന്മാരുടെ കടന്നു വരവ് തടയാൻ സർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.