കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് ആറാം വാർഡ് മോനിപ്പള്ളിയിൽ നാലുപേരെ തെരുവുനായ കടിച്ചു. പാറക്കുടിയിൽ ഓമന, ചെറുകുന്ന് കോളനിയിൽ അയ്യപ്പൻ കുട്ടി, ഐനാൽ ചന്ദ്രബാബു, പുത്തൻകുരിശ് സെന്റ് മേരീസ് കോൺവെന്റിലെ സിസ്​റ്റർ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. വളർത്തുനായ്ക്കളെയും കോഴികളെയും ആക്രമിക്കുന്നതും പതിവാണ്. കടിയേ​റ്റ വളർത്തുനായ്ക്കളെ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ആഴ്ച തിരുവാണിയൂർ വെണ്ണിക്കുളത്ത് സമാനമായി തെരുവ് നായ ആക്രമണത്തിൽ നിരവധി ആടുകൾ ചത്തിരുന്നു.