ഫെയ്സ്ബുക്കിൽ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുക എല്ലാവർക്കും പ്രിയമുള്ള കാര്യമാണ്.പല സമയത്തായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് അൽപം ശ്രമകരമായ കാര്യമാണ്. ഇതിനൊരു പരിഹാരം ഫെയ്സ്ബുക്ക് തന്നെ കണ്ടെത്തി.
ഇനി ഫെയ്സ്ബുക്കിലുള്ള നിങ്ങളുടെ ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റം. ചിത്രങ്ങള്‍ മാത്രമല്ല വിഡിയോകളും ഇനി ഈസിയായി മാറ്റാം. ഫെയ്സ്ബുക്കിന്റെ സെറ്റിങ്‌സില്‍ പോയി 'യുവര്‍ ഫേസ്ബുക് ഇന്‍ഫര്‍മേഷന്‍' സെക്ഷന്‍ തിരഞ്ഞെടുക്കുക. അതിനകത്തെ 'ട്രാന്‍സ്ഫര്‍ എ കോപ്പി ഓഫ് യുവര്‍ ഫോട്ടോസ് ഓര്‍ വീഡിയോസ്' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വെരിഫിക്കേഷനായി നിങ്ങളുടെ ഫേസ്ബുക് പാസ്‌വേര്‍ഡ് നല്‍കുക.
അതിനു ശേഷം വരുന്ന ഡ്രോപ്പ് ഡൗണ്‍ ബോക്സില്‍ ഗൂഗിള്‍ ഫോട്ടോസ് തിരഞ്ഞെടുക്കുക. ഫോട്ടോസ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പ് ഗൂഗിള്‍ ഫോട്ടോസിന്റെയും പാസ്‌വേര്‍ഡ് ചോദിക്കും. ഇതും കൃത്യമായി നല്‍കിയാല്‍ ഫെയ്സ്ബുക്കിലുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറും.ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിലോ, ലാപ്ടോപിലോ, മൊബൈല്‍ ആപ് ഉപയോഗിച്ചോ ഈ രീതിയില്‍ ഫോട്ടോകളും വിഡിയോകളും കൈമാറാവുന്നതാണ്. ഫോട്ടോയും വിഡിയോകളും കൈമാറിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഫെയ്സ്ബുക്കിലും ഇ-മെയിലിലും നോട്ടിഫിക്കേഷന്‍ വരും.