കൊച്ചി: നഗരവാസികൾക്ക് 24 മണിക്കൂറും സേവനങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുന്ന ഈ ഗവേണൻസ് പദ്ധതി നടപ്പിലാക്കുന്നതിൽ നഗരസഭ ഭരണാധികാരികൾ അനാസ്ഥയാണ് കാണിക്കുന്നതെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് പറഞ്ഞു. നഗരസഭ ഓഫീസിന് മുമ്പിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡന്റ് കുമ്പളം രവി,വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ , ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ,സെക്രട്ടറി സി ചാണ്ടി എന്നിവർ സംസാരിച്ചു.