കോലഞ്ചേരി: പട്ടിമറ്റത്ത് ഇക്കോഷോപ്പ് തുടങ്ങി. പി.പി. റോഡിലെ സൗഖ്യ ആയുർവേദ ആശുപത്രി അങ്കണത്തിൽ വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.കെ. അയ്യപ്പൻകുട്ടി, ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. പി. കുഞ്ഞുമുഹമ്മദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ മിനി പിള്ള, ടി.ഒ. ദീപ, കൃഷി ഓഫീസർ ഒ.ആർ. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എം. സലിം, എ.വി. യാക്കോബ്, ശ്യാമള സുരേഷ്, വാഹിദ മുഹമ്മദ്, ടി.വൈ. മത്തായി, രാമകൃഷ്ണ വാരിയർ തുടങ്ങിയവർ സംബന്ധിച്ചു.
ജൈവരീതിയിലും ഉത്തമ കൃഷിരീതിയിലും ഉത്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങളുടെ വിപണനം പഞ്ചായത്തു തലത്തിൽ ഏകോപിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും ജൈവവളങ്ങളും ജീവാണുവളങ്ങളും ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമവകുപ്പും സംയുക്തമായി ഇക്കോഷോപ്പ് തുടങ്ങിയത്.