intuc
ലോട്ടറി സെല്ലേഴ്‌സ് കോൺഗ്രസി​ന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ലോട്ടറി വില്പന തൊഴിലാളികൾ മൂവാറ്റുപുഴ ലോട്ടറി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ലോട്ടറിവില 30 രൂപയാക്കുക, ജി.എസ്.ടി നിരക്ക് കുറയ്ക്കുക, ക്ഷേമനിധി അംഗങ്ങൾക്ക് 10000 രൂപ സമാശ്വാസം നൽകുക, കേരള ലോട്ടറി വില്പന തൊഴിലാളികൾക്ക് കൊവിഡ് 19 മായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ലോട്ടറി സെല്ലേഴ്‌സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ലോട്ടറി വില്പന തൊഴിലാളികൾ മൂവാറ്റുപുഴ ലോട്ടറി ഓഫീസിലേക്ക് മാർച്ച് നടത്തി .ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. അലിയാർ, സ്മിത, തമ്പി ജോർജ് എന്നിവർ സംസാരിച്ചു.