pp
മൂവാറ്റുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഇലക്ടിസിറ്റി ഓഫീസ് ധർണ്ണ കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കൊവിഡിന്റെ മറവിൽ ഇലക്ട്രിസിറ്റിബോർഡും സംസ്ഥാന ഗവൺമെന്റും ചേർന്ന് നടത്തിയ വൈദ്യുതിചാർജ് കൊള്ളക്കെതിരെ മൂവാറ്റുപുഴയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി വകുപ്പ് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. ധർണ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. മണ്ടലം പ്രസിഡന്റ് ജിനു മടേയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ഡി സി.സി.ജനറൽ സെക്രട്ടറി പി.പി.എൽദോസ് ,ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലിം ,കബീർ പൂക്കടശേരി, പി.പി.അലി, ഹിപ് സൺ എബ്രാഹം, ബീന വിനയൻ, അമൽ ബാബു എന്നിവർ പ്രസംഗിച്ചു. വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ യു ഡി.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം.സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഒ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.മാറാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. മുളവൂർ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. പരീത് അദ്ധ്യക്ഷത വഹിച്ചു.