പിറവം : ഇലഞ്ഞി പഞ്ചായത്ത് 13-ാം വാർഡിലെ അന്ത്യാൽ അങ്കണവാടിയിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിന് തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്‌ സുരേന്ദ്രൻ, അംഗം കെ.ജി. ഷിബു, വാർഡ് മെമ്പർ ഷേർളി ജോയി എന്നിവർ സന്നിഹിതയായിരുന്നു. ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് ഈ സൗകര്യം ഏറെ പ്രയോജനം ചെയ്യും.