കിഴക്കമ്പലം: നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പള്ളിക്കരയുടെ ശബ്ദം വാട്‌സാപ്പ് കൂട്ടായ്മ കുന്നത്തുനാട് പഞ്ചായത്തിലെ 6 പേർക്ക് ടെലിവിഷൻ വിതരണം ചെയ്തു. കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം വിതരണോദ്ഘാടനം നിർവഹിച്ചു. തോമസ് ചാണ്ടി, ടി.എ. ഉമ്മർ, നൈസാം കെ.പി, നിതീഷ്, എബിൻ കുര്യാക്കോസ്, മോൻസി, പത്മകുമാരി വിശ്വനാഥൻ, പി.ഐ പരീക്കുഞ്ഞ്, മനോജ് മനക്കേക്കര എന്നിവർ പങ്കെടുത്തു.