വൈപ്പിൻ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് മുനമ്പം പോത്തൻ വളവിൽ ആരംഭിച്ച ജനകീയ ഹോട്ടൽ എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, രമണി അജയൻ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പള്ളിപ്പുറം പഞ്ചായത്തിലെ കുടുംബശ്രീ വക 60,000 രൂപയുടെ ചെക്ക് സി.ഡി.എസ്. ചെയർപേഴ്‌സൺ ഉഷ സദാശിവനിൽ നിന്ന് എം.എൽ.എ. ഏറ്റുവാങ്ങി.