ആലുവ: കൊച്ചി വിമാനത്താവളത്തിൽ നിന്നും പ്രവാസികളുമായി ക്വാറന്റൈൻ സെന്ററിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിക്കപ്പെട്ട പി.പി.ഇ (പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്) കിറ്റ് ആലുവ സ്റ്റാന്റിൽ സുരക്ഷ പരിശോധനകളില്ലാതെ കത്തിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. തിങ്കളാഴ്ച രാത്രി നെടുമ്പാശേരിയിൽ നിന്നും ഇതര ജില്ലകളിലേക്ക് പ്രവാസികളുമായി പോയി മടങ്ങിയെത്തിയതാണ് ബസ്.