മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിൽ പട്ടികജാതി വികസനവകുപ്പിൽ നിന്ന് പട്ടികജാതി കുടുംബങ്ങൾക്ക് ചികിത്സാധനസഹായമായി 17.35 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. തുക അപേക്ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഈസർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2016 മുതൽ 2020 വരെ മണ്ഡലത്തിലെ നഗരസഭയിലും പഞ്ചായത്തുകളിലുമായി 352 ആളുകൾക്ക് 65.14 ലക്ഷം രൂപ പട്ടികജാതി വികസനവകുപ്പിൽ നിന്നും ചികിത്സാധനസഹായമായി വിതരണം ചെയ്തിട്ടുണ്ട്.