കൊച്ചി: കളമശേരി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം ചുമതലകളിൽ നിന്ന് വി.എം. സക്കീർ ഹുസൈനെ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വ്യക്തമാക്കി. മറിച്ചുള്ള പ്രചാരങ്ങൾ തെറ്റാണ്. ആർക്കെങ്കിലും എതിരെ നടപടി എടുത്തിട്ടുണ്ടെങ്കിൽ പത്രക്കുറിപ്പിലൂടെ അറിയിക്കും.

അതേസമയം, തന്റെ സ്വത്ത് പരിശോധിക്കാമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിയതായി അറിയിച്ചിട്ടില്ല. പ്രളയഫണ്ട് തട്ടിപ്പിൽ തനിക്കെതിരെ പരാതി നൽകിയത് വിവരാവകാശ ഗുണ്ടയാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സക്കീർ ഹുസൈൻ പറഞ്ഞു.