കോലഞ്ചേരി: ലോക്ക് ഡൗൺ കാലത്തെ വൈദ്യുതിചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധസമരം നടന്നു. പുത്തൻകുരിശ്, അമ്പലമേട് മണ്ഡലം കമ്മി​റ്റികളുടെ സമരം കെ പി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് മണ്ഡലം കമ്മി​റ്റി പ്രസിഡന്റ് സി.എൻ വത്സലൻ പിള്ള അദ്ധ്യക്ഷനായി. തിരുവാണിയൂർ മണ്ഡലം കമ്മി​റ്റിയുടെ സമരം പഞ്ചായത്തോഫീസിന് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുജിത് പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ അദ്ധ്യക്ഷനായി. പൂതൃക്ക മണ്ഡലം കമ്മി​റ്റിയുടെ സമരം കോലഞ്ചേരി വൈദ്യുതി ഓഫീസിന് മുമ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പള്ളിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്. എബ്രഹാം അദ്ധ്യക്ഷനായി. മഴുവന്നൂർ മണ്ഡലം കമ്മ​റ്റിയുടെ ധർണ മംഗലത്തുനടയിൽ പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജെയിംസ് പാറക്കാട്ടേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ. പീ​റ്റർ അദ്ധ്യക്ഷനായി. ഐരാപുരം മണ്ഡലം കമ്മ​ിറ്റിയുടെ ആഭിമുഖ്യത്തിൽ വളയൻചിറങ്ങര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലെ ധർണ മണ്ഡലം പ്രസിഡന്റ് കെ.വി.എൽദോ ഉദ്ഘാടനം ചെയ്തു.