kerala-highcourt
Kerala Highcourt

കൊച്ചി : പ്രൈമറി തലത്തിലുള്ള സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പ്രധാനാദ്ധ്യാപകരെ നിയമിക്കുമ്പോൾ ചട്ടപ്രകാരം യോഗ്യതാ പരീക്ഷകൾ ജയിച്ചവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം എടുത്തു പറഞ്ഞ് വിധി പ്രസ്താവിച്ചിരുന്നു.

സമാന വിഷയത്തിൽ ഇതേ നിർദ്ദേശം നൽകി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (കെ.എ.ടി) നൽകിയ വിധിയെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ച് വീണ്ടും ഇക്കാര്യം ഒാർമ്മപ്പെടുത്തിയത്. പ്രൈമറി - യു.പി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനത്തിന് അദ്ധ്യാപക പരിചയത്തിനു പുറമേ യോഗ്യതാ പരീക്ഷകൾ ജയിക്കണമെന്ന് വിദ്യാഭ്യാസാവകാശ ചട്ടത്തിൽ പറയുന്നുണ്ട്.

അക്കൗണ്ട് ടെസ്റ്റും കെ.ഇ.ആർ പ്രകാരമുള്ള പരീക്ഷകളുമാണ് ജയിക്കേണ്ടത്. 50 വയസ് പിന്നിട്ട അദ്ധ്യാപകരെ ഹെഡ്മാസ്റ്ററായി നിയമിക്കുന്നതിന് ഇതു പാലിക്കണോയെന്ന നിയമപ്രശ്നമാണ് ജനുവരി 27 ലെ വിധിയിൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പ്രായപരിധി പരിഗണിക്കേണ്ടെന്നും ചട്ടത്തിൽ പറയുന്ന യോഗ്യതാ പരീക്ഷ ജയിച്ചവരെ മാത്രം നിയമനത്തിനു പരിഗണിച്ചാൽ മതിയെന്നുമായിരുന്നു ജനുവരി 27 ലെ വിധി.