കൊച്ചി: കൊവിഡ് ചികിത്സയിൽ എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്ന മൂന്നു പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവർക്ക് മറ്റ് രോഗങ്ങളുമുണ്ട്.

1

തൃശൂർ സ്വദേശിനിയായ 80കാരി. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്

2

കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തിയ കൊല്ലം സ്വദേശിയായ 53 വയസുകാരൻ. ന്യൂമോണിയ ബാധിച്ചു. ദീർഘകാലമായി പ്രമേഹ രോഗിയായ ഇയാൾ വെന്റിലേറ്ററിലാണ്.

3

അരുണാചൽ പ്രദേശിൽ നിന്നും കൊച്ചിയിലെത്തിയ 32 വയസുകാരൻ എറണാകുളം സ്വദേശി ശ്വാസതടസം കൂടിയതിനെ തുടർന്ന് ഐ.സി.യുവിൽ. ദീർഘകാലമായി പ്രമേഹ രോഗി. വെന്റിലേറ്ററിലാണ്.