പറവൂർ: കാതിക്കൂടത്തെ സ്വകാര്യ കമ്പനിയിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളം പുഴയിലൂടെ പൈപ്പിട്ട് കടലിലെത്തിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു. ഇതിന് വേണ്ടിയുള്ള പഠനം നടത്താൻ എൻ.ഒ.സി നൽകേണ്ടതില്ലെന്ന് പുത്തൻവേലിക്കര പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കമ്പനി സന്ദർശിച്ചപ്പോൾ മുന്നോട്ടുവച്ച ഈ നിർദ്ദേശം യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയാണ്. എം.എൽ.എ എന്ന നിലയിലും ഈ കമ്പനിയിലെ ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലും ഇക്കാര്യത്തോടുള്ള എതിർപ്പ് മുഖ്യന്ത്രിയെ നേരിട്ടറി യിച്ചിട്ടുണ്ട്. ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്നോട്ടു പോകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. സാധ്യതാ പഠനം നടത്താനനുവദിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.