പറവൂർ : മൂത്തകുന്നം - ഇടപ്പള്ളി ദേശീയപാത 66 നിർമ്മാണത്തിനായുള്ള കല്ലിടൽ പ്രവൃത്തികൾ ഈ മാസം 30 ന് ആരംഭിക്കാൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയ്ക്കാണ് ചുമതല.
ഈ മാസം ആദ്യവാരം ആരംഭിക്കാനിരുന്നതാണ് കല്ലിടൽ. ജൂലായ് 21നു മുമ്പ് ഇത് പൂർത്തിയാക്കണം. ആഗസ്റ്റിൽ സർവേ ജോലികളും പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം 2020 സെപ്തംബർ പത്തിനകം പ്രസിദ്ധീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഡപ്യൂട്ടി കളക്ടർ എം.വി. സുരേഷ് കുമാർ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.