ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആലുവ ഏരിയയിൽ 252 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു. കീഴ്മാട് കുട്ടമശേരി ബ്രാഞ്ചിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. മോഹനൻ സമരം ഉദ്ഘാടനം ചെയ്തു. ചൂർണിക്കര കുന്നത്തേരിയിൽ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാറും കടുങ്ങല്ലൂർ മുപ്പത്തടം ബ്രാഞ്ചിൽ ജില്ലാ കമ്മിറ്റിയംഗം വി.എം. ശശിയും സമരം ഉദ്ഘാടനം ചെയ്തു.
ആലുവ നഗരത്തിൽ മാത്രം 80 കേന്ദ്രങ്ങളിൽ സമരം നടന്നതായി ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ പറഞ്ഞു. ഹെഡ് പോസ്റ്റ് ഓഫീസ് മുന്നിൽ നടന്ന സമരം ജില്ലാ കമ്മിറ്റിയംഗം വി. സലീം ഉദ്ഘാടനം ചെയ്തു. എടയപ്പുറത്ത് ഗുരുതേജസ് കവലയിൽ ലോക്കൽ കമ്മിറ്റിയംഗം അഭിലാഷ് അശോകനും അമ്പാട്ടുകവലയിൽ കെ.എ. അലിയും നേതൃത്വം നൽകി. ചൂർണിക്കര ദാറുസലാം ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റിയംഗം എൻ.എം.പി.കെ. ഷാജി, എം.ബി. ഷാനവാസ്, നാദിർഷ എന്നിവർ നേതൃത്വം നൽകി.