കിഴക്കമ്പലം: 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ചാക്കോ പി.മാണി നിർവഹിച്ചു. ഫെറോന വികാരി ഫ്രാൻസിസ് അരീക്കൽ ഏറ്റു വാങ്ങി. സെക്രട്ടറി ജിജോ വർഗീസ്, സെബി ആന്റണി, ടി.കെ ജോർജ്, ടി.കെ.ബിജു, സുമ ഹരി, ജോർജ് ആന്റണി എന്നിവർ പങ്കെടുത്തു.