കിഴക്കമ്പലം: അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 നിയോജക മണ്ഡലങ്ങളിലെ അമ്പതോളം കുട്ടികൾക്ക് ടിവി, മൊബൈൽ എന്നിവ വിതരണം നടത്തും. പട്ടിമറ്റം രാജീവ് ഭവനിൽ ഇന്ന് വൈകിട്ട് 3ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് കെ.എക്‌സ്. സേവ്യർ, നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി എന്നിവർ പങ്കെടുക്കും.