കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെ ജില്ലയിൽ കാലവർഷവും കടുക്കുന്നു. ജൂൺ 16, 17, 20 ദിനങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴയുണ്ടായി. പൊതുജനം ജാഗ്രതയോടെയിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജാഗ്രത പുലർത്തുക
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ
നദിക്കരകളിൽ താമസിക്കുന്നവർ
തീരദേശ വാസികൾ
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ