 95 പേർ ചികിത്സയിൽ

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും പതിമൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 95 ആയി. ഒരാൾ രോഗ മുക്തി നേടി. വീടുകളിൽ ഇന്നലെ 792 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 450 പേരെ ഒഴിവാക്കി. 12,115 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 14 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രോഗം ബാധിച്ചവർ

 ജൂൺ 11ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസുള്ള ആലുവ സ്വദേശികൾ

 35 വയസുള്ള കുന്നുകര സ്വദേശി

അതേ വിമാനത്തിലെത്തിയ 40 വയസുള്ള ആയവന സ്വദേശി. ഇയാളുടെ 4, 6 വയസുള്ള കുട്ടികൾ

 മേയ് 29 ന് ദുബായ്‌ -കൊച്ചി വിമാനത്തിലെത്തിയ 26 വയസുള്ള എളമക്കര സ്വദേശി

 ജൂൺ 5 ന് ദോഹ - കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള കുന്നത്തുനാട് സ്വദേശി

ജൂൺ 4 ന് അബുദാബി -തിരുവനന്തപുരം വിമാനത്തിലെത്തിയ 53 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനി

മേയ് 31 ന് ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള തൃക്കാക്കര സ്വദേശിനി

മേയ് 26 ന് കുവൈറ്റ് -കരിപ്പൂർ വിമാനത്തിലെത്തിയ 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി

 രോഗമുക്തി

മേയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി

ഐസൊലേഷൻ

ആകെ: 12,115

വീടുകളിൽ: 10,283

കൊവിഡ് കെയർ സെന്റർ: 505

ഹോട്ടലുകൾ: 1207

ആശുപത്രി: 120

മെഡിക്കൽ കോളേജ്: 48

അങ്കമാലി അഡ്‌ലക്‌സ്: 39

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 03

പറവൂർ താലൂക്ക് ആശുപത്രി: 03

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

ഐ.എൻ.എസ് സഞ്ജീവനി: 05

സ്വകാര്യ ആശുപത്രി: 21

റിസൽട്ട്

ആകെ: 140

പോസിറ്റീവ് :13

ലഭിക്കാനുള്ളത്: 243

ഇന്നലെ അയച്ചത്: 78


ഡിസ്ചാർജ്

ആകെ: 16

മെഡിക്കൽ കോളേജ്: 04

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

സ്വകാര്യ ആശുപത്രി: 11

കൊവിഡ്

ആകെ: 95

മെഡിക്കൽ കോളേജ്: 77

അങ്കമാലി അഡ്‌ലക്‌സ്: 14

ഐ.എൻ.എസ് സഞ്ജീവനി: 05