നെടുമ്പാശേരി: സൗദി അറേബ്യയിൽ നിന്നുള്ള 700 പേർ ഉൾപ്പെടെ 1700 പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും. വിവിധ രാജ്യങ്ങളിൽ നിന്നായി എട്ട് വിമാനങ്ങൾ ഇന്ന് വരുന്നുണ്ട്.

ജർമ്മനി ഫ്രാങ്ക്ഫർട്ട്, ദുബായി, ബഹ്‌റിൻ, ജിദ്ദ, റിയാദ്, കുവൈറ്റ്, മാൾട്ട എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ.

മാൾട്ടയിൽ കുടുങ്ങിയ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഇന്നലെ 1492 യാത്രക്കാരുമായി എട്ട് വിമാനങ്ങൾ എത്തി.