മൂവാറ്റുപുഴ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഏരിയയിൽ ഒരു ബ്രാഞ്ച് അതിർത്തിയിൽ അഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. വിവിധ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധസംഗമം നടന്നു. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സജി ജോർജ് സംസാരിച്ചു.
ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് 7500 രൂപവീതം പ്രതിമാസം നൽകുക, എല്ലാ മാസവും ഒരാൾക്ക് 10കിലോ ഭക്ഷ്യധാന്യം നൽകുക, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ഇന്ധനവിലവർദ്ധന പിൻവലിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.