മുവാറ്റുപുഴ: സി.പി.എം നേതാവായിരുന്ന പി.പി. എസ്തോസിന്റെ 32-ാമത് അനുസ്മരണ ദിനാചരണം സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ഇസ്മയിൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ, ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ, ടി.എൻ. മോഹനൻ, യു.ആർ. ബാബു, എം.എ. സഹീർ, സി.കെ. സോമൻ, ജോർജ് കെ. കുരുവിള, സജി ജോർജ് എന്നിവർ പങ്കെടുത്തു. ഏരിയാ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിൽ ഗോപി കോട്ടമുറിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.