aiyf
എ.ഐ.വൈ.എഫ് പുളിഞ്ചോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ മണ്ടോത്തിപീടികയിലുള്ള വിദ്യാർത്ഥിക്ക് ടി.വി. നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് കൈമാറുന്നു

മൂവാറ്റുപുഴ: ടിവി ചലഞ്ചിന്റെ ഭാഗമായി എ.ഐ.വൈ.എഫ് പുളിഞ്ചോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ മണ്ടോത്തിപീടികയിലുള്ള വിദ്യാർത്ഥിക്ക് പഠനാവശ്യത്തിന് ടിവി നൽകി. നഗരസഭ വൈസ്‌ചെയർമാൻ പി.കെ. ബാബുരാജ് ടിവി കൈമാറി. നേതാക്കളായ കെ.പി.അബ്ദുൾകരീം, മുഹമ്മദ് സുബിൻ, ശരത് വി.എസ്, അജയ് കൃഷ്ണ എന്നിവർ സംബന്ധിച്ചു.
എ ഐ വൈ എഫ് കുര്യൻമല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി ടെലിവിഷൻ സെറ്റുകളുടെ വിതരണോദ്ഘാടനം എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് സി.എൻ. ഷാനവാസ് നിർവഹിച്ചു. നേതാക്കളായ മത്തായി വർഗീസ്, അച്ചുതൻ. പി, ടി.ബി.മാഹിൻ, വിനു രാജു, അഖിൽ മത്തായി, അലൻ റോയി, ശിവ അശോകൻ, മാഹീൻ റഷീദ് എന്നിവർ നേതൃത്വം നൽകി.