nazeer

ആലുവ: റിയാദിൽ ഡ്രൈവറായ ആലുവ ഏലൂക്കരയിൽ താമസിക്കുന്ന ചെങ്ങമനാട് പുത്തൻപറമ്പിൽ പി.എം. നസീറിനെ (58) ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ജോലിക്കെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികസൂചന. കൊവിഡ് പരിശോധനയും നടക്കും. കബറടക്കം പിന്നീട് സൗദിയിൽ.

ചെങ്ങമനാട് മേഖലയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞാണ് പിതാവ്. ചെങ്ങമനാട് പാലപ്രശേരി സ്വദേശിനി സുലൈഖയാണ് ഭാര്യ. മക്കൾ: ജിൻഷാദ്, ജിസ്‌നി, ജിൻസ്. മരുമക്കൾ: സുനീർ, ജംഷിദ്, റമീസ.