കൊച്ചി: ബി.ജെ.പി സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച ഓൺലൈൻ വെർച്യുൽ റാലിയിൽ ജനലക്ഷങ്ങൾ പങ്കെടുത്തു. എറണാകുളം ബി.ജെ.പി ഓഫീസിൽ സജ്ജമാക്കിയ സംവിധാനങ്ങളിലൂടെ നിരവധി പ്രവർത്തകർ ഓൺലൈനിൽ അണിനിരന്നു.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജു, റാലി കോ- ഓർഡിനേറ്റർ സി.വി.സജിനി എന്നിവർ പ്രസംഗിച്ചു.