കൊച്ചി: അന്യായമായ വൈദ്യുതി നിരക്കിനെതിരെ ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നുച്ചക്ക് മൂന്നിന് കോമ്പാറയിലെ കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ധർണ നടത്തും.
ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, ഏരിയ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ, ഇ.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും.