തൃക്കാക്കര : കെന്നഡി മുക്കിൽ കൂറ്റൻ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ തെക്കു പടിഞ്ഞാറൻ മേഖലയിൽ ഇന്നലെ വെള്ളം കുടി മുട്ടി. പുലർച്ചെ നാല് മണിയോടെ വലിയ ശബ്ദത്തോടെയാണ് പൈപ്പ് പൊട്ടിയത്.
കാലപഴക്കവും വെള്ളത്തിന്റെ പ്രഷർ കൂടിയതുമാണ് പൈപ്പ് പൊട്ടൻ കാരണം. രണ്ടരമീറ്ററോളം വ്യാസത്തിൽ റോഡ് താഴ്ന്നു. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജോ ചിങ്ങം തറ, നഗര സഭ സെക്രട്ടറി പി.എസ് ഷിബു കൗൺസിലർമാരായ ആന്റണി പരവര, ടി.ടി. ബാബു, സാബു ഫ്രാൻസീസ് റോണി മേരി ജോർജ്, എന്നിവർ സ്ഥലത്തെത്തിയിരുന്നു.