കൊച്ചി: വൈദ്യുതി ബിൽ വർദ്ധനവിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ കെ.എസ്.സി.ബി ഓഫീസുകൾക്ക് മുൻപിൽ ധർണ നടത്തി.ബെന്നി ബെഹനാൻ എം.പി അങ്കമാലിയിലും പ്രൊഫ. കെ.വി. തോമസ് പള്ളുരുത്തിയിലും എം.എൽ.എമാരായ ടി.ജെ. വിനോദ് വടുതലയിലും പി.ടി. തോമസ് പാലാരിവട്ടത്തും വി.പി സജീന്ദ്രൻ വാഴക്കുളത്തും അൻവർ സാദത്ത് എടത്തലയിലും റോജി എം. ജോൺ കാലടിയിലും നേതാക്കളായ ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴയിലും കെ.പി. ധനപാലൻ പറവൂരിലും എൻ. വേണുഗോപാൽ ചെല്ലാനത്തും ഡൊമിനിക്ക് പ്രസന്റേഷൻ തോപ്പുംപടിയിലും അജയ് തറയിൽ എളംകുളത്തും അബ്ദുൾ മുത്തലിബ് നെടുമ്പാശേരിയിലും ജയ്‌സൺ ജോസഫ് കൂത്താട്ടുകുളത്തും സക്കീർ ഹുസൈൻ പെരുമ്പാവൂരിലും ഉദ്ഘാടനം ചെയ്തു.