കൊച്ചി: ചൈനയുടെ വഞ്ചനാപരമായ യുദ്ധ തന്ത്രത്തിന് ഉചിതമായ മറുപടി നൽകണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ചൈനക്കെതിരെ നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്ക്കുമെന്ന് ജാഗ്രതി സമിതി അറിയിച്ചു. ലഡാക്കിലെ ഗാൽവാൻ താ‌‌ഴ്‌വരയിൽ ചൈനീസ് അക്രമണത്തിൽ സമിതി പ്രതിഷേധിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമായി സൂക്ഷിക്കാൻ സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്യണം. ചാണക്യനീതിയും ഗറില്ലാ യുദ്ധത്തിന്റെ തന്ത്രങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കണം. രാജ്യത്തിന്റെ അഭിമാനം കണക്കിലെടുത്ത് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിച്ച് ചൈനയെ ഒറ്റപ്പെടുത്തണമെന്ന് സമിതി അഭ്യർത്ഥിച്ചു.