asian-developne

കൊച്ചി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണുമായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്.75 കോടി ഡോളറാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണിത്. 50 കോടി ഡോളറിന്റെ സാമ്പത്തിക സഹായം മെയ് 8 ന് ലോക ബാങ്ക് പ്രഖ്യാപിച്ചിരുന്നു. 125 കോടി ഡോളറിന്റെ മൊത്തം സഹായം ഇതുവരെ ലോകബാങ്ക് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് എഐഡിബി പ്രത്യേക സഹായം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

2016-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ 306 കോടി ഡോളറിന്റെ സഹായമാണ് എഐഡിബി ഇതുവരെ ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളത്.കൊറോണ പ്രതിസന്ധി മൂലമുള്ള ആളുകളുടെ വരുമാന നഷ്ടം പരിഹരിയ്ക്കാനും ദരിദ്രജന വിഭാഗത്തിന് പിന്തുണ നല്‍കുന്നതിനുമാണ് സഹായം.തുടക്കത്തില്‍ 500 കോടി ഡോളറിന്റെ കൊറോണ പാക്കേജ് ആയിരുന്നു എഐഡിബിയുടേത് എങ്കിലും പിന്നീട് ഇത് 1000 കോടി ഡോളറായി ഉയര്‍ത്തുക ആയിരുന്നു.