കൊച്ചി: എളംകുളം ഡിവിഷനിലെ പത്മസരോവരം പദ്ധതിയെ സി.പി.എം എതിർക്കുന്നത് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു മാത്രമാണെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു.
കായൽ നികത്തി ബണ്ടു നിർമാണം പൂർത്തിയായിട്ടും സി.പി.എം എതിർത്തിരുന്നില്ല. കഴിഞ്ഞ പ്രളയ കാലത്ത് പരിസരം മുഴുവനും വെള്ളത്തിൽ മുങ്ങിയപ്പോഴും പ്രതിഷേധിക്കാതെ നഗരസഭയിൽ ഭരണകക്ഷിക്ക് പിന്തുണ നൽകിയവർ ഇപ്പോൾ എതിർപ്പുമായി വരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. പദ്ധതിയ്‌ക്കെതിരെ ബി.ഡി.ജെ.എസ് മുമ്പ് തന്നെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഇടതുമുന്നണിയുടെ സ്വന്തം ഡിവിഷനിൽ ചിലവന്നൂർ കായൽ നികത്തിയ സ്ഥലത്ത് പാർക്ക് പണിയുവാൻ ശ്രമം സി.പി.എം. ഉപേക്ഷിച്ചത്. ചിലവന്നൂർ കായലിൽ അനധികൃതമായി പണിത ബണ്ട് പൊളിച്ചു കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.