കൊച്ചി: കളമശേരി, പറവൂർ, കൊച്ചി, വൈപ്പിൻ, എറണാകുളം മണ്ഡലങ്ങൾ ഏകോപിപ്പിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പറവൂരിൽ പ്രളയ രക്ഷ മുന്നൊരുക്ക ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. പ്രദേശങ്ങളിൽ പ്രളയ സാദ്ധ്യത ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങളും ക്യാമ്പ് മാനേജ്‌മെന്റും ഉൾപ്പെടെയുള്ള ജോലികൾ സർക്കാർ സംവിധാനത്തോട് ചേർന്നു പ്രവർത്തിക്കാവുന്ന തരത്തിലാണ് സജമാക്കുന്നത്. ഇതിന്റെ ഭാഗമായി ജാഗ്രത നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഗൃഹസന്ദർശന കാമ്പയിനുകൾ നടക്കും. ലൈഫ് ജാക്കറ്റുകളും ബോട്ടുകളും ഉൾപ്പെടെയുള്ള രക്ഷാഉപകരണങ്ങൾ ഇതിനകം തയ്യാറായി കഴിഞ്ഞതായി റെസ്‌ക്യൂ ടീം ജില്ലാ ക്യാപ്ടൻ വി.എം. ഫൈസൽ അറിയിച്ചു. മണ്ഡലം പ്രസിഡന്റുമാരായ യാക്കൂബ് സുൽത്താൻ, മനാഫ് കൊച്ചി, ഷാനവാസ് കൊടിയൻ, അമീർ വൈപ്പിൻ, ഹാരിസ് ഉമ്മർ, പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡന്റ് ഷബീർ വി.എസ് എന്നിവർ നേതൃത്വം നൽകി. പറവൂർ മണ്ഡലം സെക്രട്ടറി സുധീർ അത്താണ, കെ.എം.മുഹമ്മദ് ഷെമീർ എന്നിവർ സംസാരിച്ചു.