കൊച്ചി : തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഇന്ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കും. സംസ്ഥാനത്തെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര,സംസ്ഥാന ഓഫീസുകൾക്ക് മുന്നിൽ ദിനാചരണം നടത്തും.ലോക്ക് ഡൗൺ സമയത്തെ ശമ്പളം സർക്കാർ ഉത്തരവുകൾ അനുസരിച്ച് കൃത്യമായി നൽകുക, ഇന്ധന വില വർദ്ധനവ് പിൻവലിക്കുക,സ്വകാര്യ മേഖലയിലെ ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടി അവസാനിപ്പിക്കുക, പരമ്പരാഗത പൊതുമേഖലാ വ്യവസായ തൊഴിൽ മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക, 65 വയസ് കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങി ഒമ്പത് ആവശ്യങ്ങളുന്നയിച്ചാണ് ദിനാചരണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.രാജേന്ദ്രൻ അറിയിച്ചു