my-tsalking-

കൊവിഡ് കാലത്ത് തരംഗമായി ചെറിയ കുട്ടികൾക്കായുള്ള മൈ ടോക്കിംഗ് ടോം ഫ്രണ്ട്‌സ് എന്ന ഗെയിം. ഔട്ട്ഫിറ്റ് 7 ലിമിറ്റഡ് പുറത്തിറക്കിയ ഗെയിം 1.3 കോടി പേർ മുൻകൂറായി രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ജനപ്രിയ വെർച്വൽ പെറ്റ് വിഭാഗത്തിലുള്ളതാണ് ഗെയിം. പുതിയ വേർഷൻ പ്രകാരം ഒന്നിലധികം പേരുമായി ഗെയിം കളിക്കാനാകും. പൂന്തോട്ടമുണ്ടാക്കൽ, ഒത്തു ചേരൽ തുടങ്ങിയ രസകരമായ കളികളാണ് ഈ ഗെയിമിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഇൻട്രാക്റ്റീവ് ഓപ്ഷനുകളും ഉണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ നിന്ന് ഇനി ഗെയിം ഡൌൺലോഡു ചെയ്യാം. നിരവധി പുതിയ ഫീച്ചറുകളാണ് പുതിയ വെർഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗെയിമിൽ ഒരേസമയം ഒന്നിലധികം ക്യാരക്റ്റർ സെലക്റ്റ് ചെയ്ത് കുട്ടികൾക്ക് കളിക്കാനാകും എന്നതും ഗെയിം വ്യത്യസ്തമാക്കുന്നു.